മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി സമ്മേളനങ്ങളിൽ; സമ്മേളനം കഴിയുന്നത് വരെ സെക്രട്ടറിയേറ്റ് അടച്ചിടുന്നതാണ് നല്ലത്; ഓരോ ഫയലിലും ഓരോ ജീവിതമാണെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസിൽ 1648 ഫയലുകളാണ് കെട്ടിക്കിടക്കുന്നത്; പിണറായി പാർട്ടി സെക്രട്ടറിയല്ല മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല

മുഖ്യമന്തിയെയും മന്ത്രിമാർക്കെതിരെയും വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎം പാർട്ടി സമ്മേളനങ്ങളിലാണെന്നും സെക്രട്ടേറിയറ്റ് ഓഫീസിൽ ആരും എത്തുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
പാർട്ടി സമ്മേളനം കഴിയുന്നത് വരെ സെക്രട്ടറിയേറ്റ് അടച്ചിടുകയാണ് നല്ലതെന്നും. പിണറായി പഴയ പാർട്ടി സെക്രട്ടറിയല്ലെന്നും കേരളത്തിന്‍റെ മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു. ഓരോ ഫയലിലും ഓരോ ജീവിതമാണെന്ന് സർക്കാർ ജീവനക്കാരെ ഓർമ്മിപ്പിച്ച മുഖ്യമന്ത്രിയുടെ മേശപ്പുറത്ത് 1648 ഫയലുകളാണ് തീരുമാനം കാത്ത് കിടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ച്ചയായി മന്ത്രിമാർ ഓഫീസിൽ എത്തുന്നതേയില്ല. ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് ഇങ്ങനെ ശൂന്യമായി കിടക്കുന്ന അവസ്ഥ ചരിത്രത്തിൽ ഇതേവരെ ഉണ്ടായിട്ടില്ല. മുപ്പത്തിരണ്ട് വകുപ്പുകളുടെ അധിപനാണ് മുഖ്യമന്ത്രി.മുഖ്യമന്ത്രിയുടെ അസൗകര്യം മൂലം ഫയലുകൾ തീർപ്പാകാതെ കിടക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
https://www.facebook.com/Malayalivartha