2018ലെ നിയമസഭാ തിരഞ്ഞെടുപ്പ് അണ്ണാ ഡിഎംകെക്ക് നിർണായകം ; തിരിച്ചടിക്കാൻ സജ്ജമായി രജനികാന്ത്

അണ്ണാ ഡിഎംകെയുടെ പ്രതാപകാലത്തിനു തിരിച്ചടി ലഭിക്കാൻ പോകുന്നു എന്ന് സൂചന നൽകുന്ന സർവ്വേ ഫലം പുറത്ത്. ഇന്ത്യാ ടുഡേ- കാര്‍വി ഇന്‍സൈറ്റാണ് അഭിപ്രായ സര്‍വേഫലം പുറത്തുവിട്ടിരിക്കുന്നത്. 2018ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ 26 ശതമാനം വോട്ട് മാത്രമേ അണ്ണാ ഡിഎംകെയ്ക്ക് ലഭിക്കുകയുള്ളുവെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്.
കൂടാതെ രജനികാന്ത് സ്ഥാനാര്‍ത്ഥിയാവുകയാണെങ്കില്‍ 33 സീറ്റുകളില്‍ രജനികാന്തിന്റെ പാര്‍ട്ടിയ്ക്ക് ജയിക്കാന്‍ കഴിയുമെന്നും മൊത്തം വോട്ടിന്റെ 16 ശതമാനം സ്വന്തമാക്കാന്‍ കഴിയുമെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു. തമിഴ്നാട്ടിലെ 77 നിയമസഭാ മണ്ഡലങ്ങളില്‍ നിന്ന് ശേഖരിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യാ ടുഡേ- കാര്‍വി ഇന്‍സൈറ്റ് ഫലം പുറത്തുവിട്ടിട്ടുള്ളത്.
എന്തായാലും തമിഴ് സൂപ്പർ സ്റ്റാറിന് പ്രതീക്ഷയുടെ കാലവും അണ്ണാ ഡിഎംകെക്ക് ഇത് പ്രതിസന്ധികളുടെയും കാലമാണ്.
https://www.facebook.com/Malayalivartha