എ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതില്‍ സിപിഐക്ക് എതിര്‍പ്പില്ല; ധാര്‍മ്മികമായി അദ്ദേഹം തിരിച്ചുവരേണ്ടതാണെന്നും കാനം രാജേന്ദ്രൻ

ഫോൺകെണി വിവാദക്കേസിൽ കുറ്റവിമുക്തനായ മുൻ മന്ത്രി എ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതില്‍ സിപിഐക്ക് എതിര്‍പ്പില്ലെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ധാർമ്മികമായി അദ്ദേഹം തിരിച്ചുവരേണ്ടതാണെന്നും ഇക്കാര്യത്തിൽ എന്‍സിപിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കുറ്റവിമുക്തനായ ശശീന്ദ്രൻ മന്ത്രി പദത്തിൽ തിരിച്ചെത്തുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍ വ്യക്തമാക്കിയിരുന്നു.ഇത് സംബന്ധിച്ച ചർച്ചകൾക്കായി നാളെ ഡൽഹിക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് എ.കെ ശശീന്ദ്രന്‍ പറഞ്ഞു. മന്ത്രി സ്ഥാനത്തെ സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് പാർട്ടി നേതൃത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha