എന്‍സിപിക്ക് മന്ത്രിസ്ഥാനത്തിന് അര്‍ഹതയുണ്ട്; ആര് മന്ത്രിയാകണമെന്ന് എന്‍സിപി തീരുമാനിക്കുമെന്നും എൽഡിഎഫ് കൺവീനർ

ഫോൺകെണി കേസിൽ കുറ്റവിമുക്തനായ മുൻ മന്ത്രി എ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള സാധ്യതകൾ സജീവമായി. എന്‍സിപിക്ക് മന്ത്രിസ്ഥാനത്തിന് അര്‍ഹതയുണ്ടെന്നും ആര് മന്ത്രിയാകണമെന്നുള്ള കാര്യം തീരുമാനിക്കുന്നത് എന്‍സിപിയാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.
കേസ് ഒത്തു തീർപ്പായതിന് പിന്നാലെ എന്‍സിപി സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരന്‍ അടക്കമുള്ളവർ ശശീന്ദ്രന്റെ മന്ത്രി സ്ഥാനത്തേക്കുള്ള തിരിച്ചു വരവിനെക്കുറിച്ച് സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ശശീന്ദ്രൻ തിരിച്ചെത്തുന്നതിൽ എതിർപ്പില്ലെന്ന് വ്യക്തമാക്കിയിരുന്നു.
എൽഡിഎഫ് കൺവീനറുടെ പ്രതികരണത്തോടെ ശശീന്ദ്രന്റെ മടങ്ങി വരവ് ഉറപ്പായ മട്ടാണ്. എന്നാൽ ധാർമ്മികതയുണ്ടെങ്കിൽ അദ്ദേഹം തിരികെ എത്തിലെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
https://www.facebook.com/Malayalivartha