ത്രിപുരയിൽ ഭരണം പിടിച്ചെടുക്കുമെന്ന് ബിജെപി; പാവങ്ങള്‍ക്കു നേട്ടുമുണ്ടാക്കുന്ന വികസന പദ്ധതികളുടെ പേരില്‍ ജനങ്ങള്‍ ഇടതുമുന്നണിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന് സിപിഎം; ത്രിപുരയിൽ തെരഞ്ഞെടുപ്പ് പോര് മുറുകുന്നു

അടുത്തമാസം ത്രിപുരയിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണം പിടിച്ചെടുക്കുമെന്ന് ബിജെപി നേതാവ് ഹിമാന്ദ ബിശ്വ ശര്‍മ. അഴിമതിയും ദുർഭരണവും ജനജീവിതം താറുമാറാക്കിയെന്നും ഇടത് ഭരണത്തിൽ സാധാരണക്കാരായ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ പാവങ്ങള്‍ക്കു നേട്ടുമുണ്ടാക്കുന്ന വികസന പദ്ധതികളുടെ പേരില്‍ ജനങ്ങള്‍ ഇടതുമുന്നണിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന് സിപിഎം നേതാവ് ബിജന്‍ ധര്‍ വ്യക്തമാക്കി. ത്രിപുര സ്വദേശീയ ജനമുന്നണി എന്ന തീവ്രസംഘടനയുമായി ചേര്‍ന്നാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മല്‍സരിക്കാനൊരുങ്ങുന്നതെന്നും സിപിഎം ചൂണ്ടിക്കാട്ടി.
ത്രിപുരയിലെ 60 അംഗ നിയമസഭയിൽ 51 എംഎല്‍എമാരാണ് ഇടതുമുന്നണിക്കുള്ളത്. കോൺഗ്രസ്സിന് രണ്ടും ബിജെപിക്ക് 7 എംഎല്‍എമാരാണുള്ളത്. ഫെബ്രുവരി 18നാണ് ത്രിപുരയില്‍ തിരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് മൂന്നിനാണ് വോട്ടെണ്ണല്‍.
https://www.facebook.com/Malayalivartha