കള്ളം പറയുന്നത് ശീലമാക്കിയ മോദിയാണ് ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ‘ഷോ മാൻ’; ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസ്സിന്റെ തിരിച്ചുവരവാണ്; തലമുതിർന്ന നേതാക്കൾ പാര്‍ട്ടിയെ ദ്രോഹിക്കുന്നതിന് പകരം വഴികാട്ടിയായി മാറണമെന്നും ജയറാം രമേശ്

പ്രധാനമന്ത്രിയെയും ബിജെപി അധ്യക്ഷനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്സ് നേതാവ് ജയറാം രമേശ്. കള്ളം പറയുന്നതു ശീലമാക്കിയ നരേന്ദ്ര മോദിയാണ് ഇതുവരെ കണ്ടതിൽവച്ച് ഏറ്റവും വലിയ ഷോ മാനെന്നും മോദിയും അമിത് ഷായും ചേർന്ന് സമൂഹത്തെയും സംസ്കാരത്തെയും ഇല്ലാതാക്കുകയാണെന്നും ജയറാം രമേശ് പറഞ്ഞു. കൊലപാതക ത്വരയുള്ള നേതാക്കളായ മോദിയെയും അമിത് ഷായെയും അവർക്കു മനസ്സിലാകുന്ന ഭാഷകൊണ്ടു തന്നെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസ്സ് പാർട്ടിയുടെ തിരിച്ചു വരവാണ് വ്യക്തമാക്കുന്നത്. രാഹുൽ ഗാന്ധിയുടെ പ്രവർത്തനത്തിന്റെ പ്രതിഫലനമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടി ചുമതലകളിൽ യുവാക്കൾ എത്തണം. മുതിർന്ന നേതാക്കൾ പാർട്ടിയെ ദ്രോഹിക്കാതെ വഴികാട്ടികളായി മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സച്ചിൻ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ, ഗൗരവ് ഗോഗോയ്, സുഷ്മിത ദേവ് തുടങ്ങിയ നേതാക്കൾ പാർട്ടിയുടെ സുപ്രധാന സ്ഥാനങ്ങളിലേക്കെത്തണം. വരാനിരിക്കുന്ന കർണ്ണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha