തിരിച്ചു വരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് മാണി; ആരു വന്നാലും ഇല്ലെങ്കിലും യുഡിഎഫ് ശക്തമായി മുന്നോട്ട് പോകുമെന്നും കെ മുരളീധരൻ

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് സമീപിച്ചിരിക്കെ മാണിയെ മുന്നണിയിലെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് യുഡിഎഫിലെ മുതിർന്ന നേതാക്കൾ. ഈ സാഹചര്യത്തിലാണ് കോൺഗ്രസ്സ് നേതാവ് കെ മുരളീധരൻ പ്രതികരണവുമായി രംഗത്തെത്തിയത്. കെ എം മാണി തിരിച്ചുവന്നാലും ഇല്ലെങ്കിലും യുഡിഎഫ് ശക്തമായി മുന്നോട്ട് പോകുമെന്ന് മുരളീധരൻ പറഞ്ഞു.
തിരിച്ചു വരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. ആര് വന്നാലും ഇല്ലെങ്കിലും യുഡിഎഫ് ശക്തമായി മുന്നോട്ട് പോകും. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് മുൻപേ എല്ലാവർക്കും തീരുമാനം എടുക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരിച്ചു വന്നില്ലെങ്കിലും മുന്നണി പ്രവർത്തനവുമായി മുന്നോട്ട് പോകും. ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയത്തിനായുള്ള എല്ലാ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും മുരളീധരൻ പറഞ്ഞു.
ചെങ്ങന്നൂരിൽ കേരള കോൺഗ്രസ്സിന് മികച്ച സ്വാധീനമുള്ള മണ്ഡലമാണ്. അതിനാൽ തെരഞ്ഞെടുപ്പിന് മുൻപ് ഏതു വിധേനയും മാണിയെ മുന്നണിയിൽ തിരികെ എത്തിക്കണമെന്ന് യുഡിഎഫ് നേതൃത്വം തിരുമാനിച്ചിട്ടുണ്ട്. ഇതിനായി മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ ചർച്ചകളും നടന്നു വരികയാണ്. എന്നാൽ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണിപ്രവേശം സംബന്ധിച്ച് തീരുമാനം എടുക്കുമെന്ന് മാണി വ്യക്തമാക്കി.
https://www.facebook.com/Malayalivartha