ത്രിപുര തെരഞ്ഞെടുപ്പ്: ബിജെപിയിൽ പ്രതിസന്ധി; ജയ സാധ്യതയില്ലാത്ത മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് ബിജെപി നേതാവ്

ഇടത് കോട്ടയായ ത്രിപുരയിൽ അധികാരം പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. മുൻപൊരിക്കലും കാണാത്ത വിധത്തിലുള്ള തയ്യാറെടുപ്പുമായാണ് ബിജെപി ത്രിപുരയിൽ മത്സരിക്കാനിറങ്ങുന്നത്. എന്നാൽ ബിജെപിയെ പ്രതിസന്ധിയിലാക്കി മുതിർന്ന നേതാവ് സുബല്‍ ഭൗമിക്ക് രംഗത്തെത്തി. ജയാ സാധ്യതയില്ലാത്ത മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.
കോൺഗ്രസ്സ് നേതാവായിരുന്ന ഭൗമിക്ക് 2008ലും 2013ലും മത്സരിച്ചിരുന്നു. തുടർന്നാണ് ബിജെപിയിലേക്ക് ചേക്കേറിയത്. സെപാഹിജല ജില്ലയിലെ സോനാമുറ മണ്ഡലത്തില്‍ നിന്നും താന്‍ ജനവിധി തേടാന്‍ തയ്യാറല്ലെന്നും വ്യക്തിപരമായ ചില കാരണങ്ങള്‍ കൊണ്ടാണിതെന്നും ഭൗമിക് പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്‍ഡീജിനസ് പീപ്പിള്‍ ഫ്രണ്ട് ഓഫ് ത്രിപുര എന്ന സംഘടനയുമായി ചേർന്നാണ് ബിജെപി മത്സരിക്കുന്നത്. 44 സീറ്റിൽ ബിജെപിയും 9 സീറ്റിൽ ഇന്‍ഡീജിനസ് പീപ്പിള്‍ ഫ്രണ്ടും മത്സരിക്കും. ത്രിപുര നിയമസഭ തെരഞ്ഞെടുപ്പ് ഫെബ്രുവരി പതിനെട്ടിനാണ്.
https://www.facebook.com/Malayalivartha