കർണ്ണാടക തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തും; ബിജെപിക്കെതിരെ കർണ്ണാടകയിലെ പ്രതിപക്ഷ പാർട്ടികൾ ചേർന്ന് സഖ്യം ഉണ്ടാക്കും; ബിജെപിയ്ക്ക് വോട്ട് ചെയ്യരുതെന്ന് ദളിത് വിഭാഗങ്ങളോട് ആവശ്യപ്പെടുമെന്നും ജിഗ്നേഷ് മേവാനി

കർണ്ണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. ബിജെപിയെ പരാജയപെടുത്താന്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ സംഘടിപ്പിച്ച് അതില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്റെ 55 ആം ജന്മദിനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ബിജെപിക്കെതിരെ കർണ്ണാടകയിലെ പ്രതിപക്ഷ പാർട്ടികൾ ചേർന്ന് സംഖ്യമുണ്ടാക്കുമെന്നും തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി രണ്ടാഴ്ചയോളം കർണ്ണാടകയില്‍ ചെലവഴിക്കുമെന്നും മേവാനി പറഞ്ഞു. കർണ്ണാടകയിലെ ദളിത് വിഭാഗം ജനങ്ങളോട് ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെടുമെന്നും അവരെ അതിന് പ്രേരിപ്പിക്കുമെന്നും മേവാനി വ്യക്തമാക്കി.
https://www.facebook.com/Malayalivartha