കർണ്ണാടക തെരഞ്ഞെടുപ്പ്: അഭിപ്രായ സർവേയിൽ ബിജെപിക്ക് തിരിച്ചടി; കോൺഗ്രസ്സിന് മുൻതൂക്കം

കർണ്ണാടക നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന അഭിപ്രായ സർവേയിൽ കോൺഗ്രസ്സിന് മുൻതൂക്കം. തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി അധികാരം പിടിക്കുമെന്ന ബിജെപിയുടെ അവകാശവാദങ്ങൾക്ക് കനത്ത തിരിച്ചടിയാണ് അഭിപ്രായ സർവേ. സ്വതന്ത്ര ഗവേഷണ സംഘടനയായ ലോക്നിധിയും സെന്റര്‍ ഫോര്‍ ദ് സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസും നടത്തിയ അഭിപ്രായ സര്‍വേയില്‍ 49% പേരും കോണ്‍ഗ്രസ്സിന് വോട്ടുചെയ്യുമെന്നാണ് പറയുന്നത്.
ബിജെപിയാണ് രണ്ടാമതെങ്കിലും 27% പിന്തുണ മാത്രമാണ് ബിജെപിക്കുളളത്. ജനതാദൾ എസ് 20% പിന്തുണ നേടി. സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരണമെന്ന് 34% അഭിപ്രായപ്പെട്ടപ്പോൾ ജനതാദള്‍ സംസ്ഥാന അധ്യക്ഷന്‍ എച്ച്.ഡി.കുമാരസ്വാമി മുഖ്യമന്ത്രിയാകണമെന്ന് 19% പേര്‍ അഭിപ്രായപ്പെട്ടു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്.യെഡിയൂരപ്പ 14% പിന്തുണമാത്രമാണ് ലഭിച്ചത്.
സിദ്ധരാമയ്യ സര്‍ക്കാരിന്റെ ഭരണത്തില്‍ 11% പൂര്‍ണസംതൃപ്തി രേഖപ്പെടുത്തിയപ്പോള്‍, ഭേദപ്പെട്ടതെന്നു 46% പേര്‍ അഭിപ്രായപ്പെട്ടു. ഏപ്രിൽ മാസത്തിലാണ് കർണ്ണാടക നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.
https://www.facebook.com/Malayalivartha