ഇന്ത്യയിലെ ഏറ്റവും പാവപ്പെട്ട മുഖ്യമന്ത്രി മണിക് സർക്കാർ; മൊബൈലില്ല സോഷ്യൽ മീഡിയയുമായി ബന്ധമില്ല; ശമ്പളം മുഴുവൻ പാർട്ടി ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നു; അഞ്ച് തവണ മുഖ്യമന്ത്രിയായ മണിക് സർക്കാരിന്റെ കയ്യിലുള്ളത് വെറും 1520 രൂപയും, ബാങ്കിൽ 2410 രൂപയും

ഇന്ത്യയിലെ ഏറ്റവും പാവപ്പെട്ട മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍. ത്രിപുര നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നൽകിയ നാമനിര്‍ദേശ പത്രികയിലാണ് സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ധന്‍പൂര്‍ നിയമസഭ മണ്ഡലത്തിലാണ് അദ്ദേഹം മത്സരിക്കുന്നത്. മണിക് സർക്കാരിന്റെ കയ്യിൽ ഉള്ളത് 1520 രൂപമാത്രമാണ്. ബാങ്കിൽ ഉള്ളത് 2410 രൂപയും.
1998 മുതൽ ത്രിപുരയുടെ മുഖ്യമന്ത്രിയാണ് മണിക് സർക്കാർ. ഏറ്റവും കൂടുതൽ കാലം ത്രിപുരയില്‍ മുഖ്യമന്ത്രിയായ വ്യക്തി കൂടിയാണ്അദ്ദേഹം. സ്വന്തമായി മൊബൈൽ ഫോണില്ല, സോഷ്യൽ മീഡിയയുമായി ബന്ധവുമില്ല ഒരു ഇമെയില്‍ അക്കൗണ്ട് പോലും ഈ മുഖ്യമന്ത്രിക്കില്ല. സിപിഎമ്മിന്റെ മുതിർന്ന നേതാവും പോളിറ്റ് ബ്യുറോ അംഗവുമാണ് മണിക് സർക്കാർ.
എന്നാൽ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ച അദ്ദേഹത്തിന്റെ ഭാര്യയുടെ കയ്യില്‍ 20,140 രൂപയും ബാങ്ക് അക്കൗണ്ടില്‍ 12,15,714.78 രൂപയുണ്ടെന്നും വ്യക്തമാക്കുന്നു. മുഖ്യമന്ത്രിക്ക് അനുവദിച്ച സര്‍ക്കാര്‍ ക്വാട്ടേര്‍സിലാണ് മണിക്ക് സര്‍ക്കാരും കുടുംബവും താമസിക്കുന്നത്.
1998-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ത്രിപുരയിലെ ധന്‍ബാദ് നിയോജക മണ്ഡലത്തില്‍ നിന്നും വിജയിച്ച അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി നാമനിര്‍ദ്ദേശം ചെയ്യുകയായിരുന്നു. ത്രിപുര നിയമസഭ തെരഞ്ഞെടുപ്പ് ഫെബ്രുവരി പതിനെട്ടിനാണ്.
https://www.facebook.com/Malayalivartha