ത്രിപുരയിൽ സർവ്വ സന്നാഹവുമായി ബിജെപി; നേതാക്കൾ കൂട്ടത്തോടെ ത്രിപുരയിലേക്ക്

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ സർവ്വ സന്നാഹവുമായി ബിജെപി. ഇടത് മുന്നണി അധികാരത്തിൽ ഇരിക്കുന്ന ത്രിപുരയിൽ ഇത്തവണ ഭരണം പിടിക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. മറ്റൊരിടത്തും കാണാത്ത തരത്തിലുള്ള പ്രചാരണ പരിപാടികളാണ് ബിജെപി നടത്തുന്നത്. ദേശീയ നേതാക്കൾ കൂട്ടത്തോടെ ത്രിപുരയിൽ എത്തും.
പ്രധാനമന്ത്രി രണ്ട് തവണ ത്രിപുരയിൽ എത്തി പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വിപ്ലവ് കുമാര്‍ ദേബ് പറഞ്ഞു. ഫെബ്രുവരി എട്ടിനും പതിനഞ്ചിനുമാണ് മോദിയുടെ തെരഞ്ഞെടുപ്പ് റാലികള്‍.
പ്രധാനമന്ത്രിക്ക് പുറമെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ,ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍, വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള പ്രമുഖ നേതാക്കൾ ത്രിപുരയിൽ എത്തുമെന്ന് അദ്ദേഹം അറിയിച്ചു.
ത്രിപുരയിലെ 60 അംഗ നിയമസഭയിൽ 51 എംഎല്‍എമാരാണ് ഇടതുമുന്നണിക്കുള്ളത്. കോൺഗ്രസ്സിന് രണ്ടും ബിജെപിക്ക് 7 എംഎല്‍എമാരാണുള്ളത്. ഫെബ്രുവരി 18നാണ് ത്രിപുരയില്‍ തിരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് മൂന്നിനാണ് വോട്ടെണ്ണല്‍.
https://www.facebook.com/Malayalivartha