രാജസ്ഥാൻ ഉപതെരഞ്ഞെടുപ്പ്: ബിജെപിയ്ക്ക് വൻ തിരിച്ചടി; ബിജെപിയുടെ സിറ്റിംഗ് സീറ്റുകൾ കോൺഗ്രസ്സ് പിടിച്ചെടുത്തു

രാജസ്ഥാനിൽ മൂന്ന് മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വൻ തിരിച്ചടി. മൂന്ന് സീറ്റിലും കോൺഗ്രസ്സ് വിജയിച്ചു. ബി ജെ പി അംഗങ്ങളുടെ മരണത്തെ തുടര്‍ന്ന് രാജസ്ഥാനിലെ രണ്ട് ലോക്സഭാ സീറ്റുകളിലേക്കും ഒരു നിയമസഭാ സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. അജ്മേര്‍, അല്‍വാര്‍ ലോക്സഭാ മണ്ഡലങ്ങളും മണ്ഡല്‍ഗഡ് നിയമസഭാ സീറ്റുമാണ് കോണ്‍ഗ്രസ് ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തിരിക്കുന്നത്.
ഭരണ കക്ഷിയായ ബിജെപിക്കേറ്റ വലിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. രാജസ്ഥാനില്‍ ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനാരിക്കെയാണ് കോൺഗ്രസ്സിന്റെ ശക്തമായ തിരിച്ചുവരവ്. മണ്ഡല്‍ഗഡ് നിയമസഭാ മണ്ഡലത്തില്‍ 12,976 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസിന്റെ വിവേക് ധാക്കര്‍ ബിജെപിയുടെ ശക്തിസിംഗ് ഹാദയെ പരാജയപ്പെടുത്തിയത്.
കോൺഗ്രസ്സിന്റെ വിജയത്തിൽ രാജസ്ഥാനിലെ കോൺഗ്രസ്സ് പ്രവർത്തകർക്ക് അഭിനന്ദനവുമായി കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും രാജസ്ഥാനിലെ ജനങ്ങൾ ബിജെപിയെ തള്ളിക്കളഞ്ഞെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
https://www.facebook.com/Malayalivartha