ബംഗാളിൽ സിപിഎം പിന്നോട്ട്; ഉജ്വല വിജയവുമായി തൃണമുല്‍ കോണ്‍ഗ്രസ്

പശ്ചിമബംഗാളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ തൃണമുല്‍ കോണ്‍ഗ്രസിന് മികച്ച വിജയം. നവോപര നിയമസഭാ സീറ്റിസലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ തൃണമുല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ സിംഗാണ് 63000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സിപിഎമ്മിനെ പിന്തള്ളി ബിജെപി രണ്ടാം സ്ഥാനത്തെത്തി.
ബംഗാളിലെ ഉലുബെറിയ ലോക്‌സഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും തൃണമുല്‍ കോണ്‍ഗ്രസിന് മികച്ച വിജയം നേടാനായി. നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സിപിഎം ഉലുബെറിയ മണ്ഡലത്തിലും മൂന്നാം സ്ഥാനത്താണ്. വലിയ ഭൂരിപക്ഷത്തിനാണ് ഇവിടെ തൃണമുല്‍ സ്ഥാനാത്ഥിയുടെ വിജയം.
സിപിഎമ്മിനെ സംബന്ധിച്ച് ബംഗാളിലെ തെരഞ്ഞെടുപ്പ് ഫലം പ്രതികൂലമാണ്. ദേശീയ തലത്തിൽ ബിജെപിയെ ശക്തമായി നേരിടാൻ സിപിഎം നേതൃത്വം തയ്യാറെടുക്കുമ്പോൾ തങ്ങൾക്ക് വേരോട്ടമുള്ള ബംഗാളിൽ ബിജെപിയ്ക്ക് പിന്നിലായി പോയത് സിപിഎമ്മിന് കനത്ത തിരിച്ചടിയാണ്.
https://www.facebook.com/Malayalivartha