ത്രിപുരയിൽ ബിജെപി സർക്കാർ രൂപീകരിക്കും; മുൻ സർക്കാരുകൾ സംസ്ഥാനത്തെ പിന്നിലേക്ക് നയിച്ചുവെന്നും അമിത് ഷാ

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്നും മുൻ സർക്കാരുകൾ സംസ്ഥാനത്തെ പിന്നോട്ട് നയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ത്രിപുരയിൽ വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിലെത്തണം. സ്ത്രീകൾക്കു നേരെ ഏറ്റുവും കൂടുതൽ അതിക്രമങ്ങൾ നടക്കുന്നത് ത്രിപുരയിലാണെന്നും അമിത് ഷാ പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാനം സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള ഇടത് സർക്കാർ നശിപ്പിച്ചുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. നിരവധി വികസന പ്രവർത്തനങ്ങൾ അടങ്ങിയ പ്രകടന പത്രിക പുറത്തിറക്കിയത് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ്. ത്രിപുരയിലെ 60 അംഗ നിയമസഭയിലേക്ക് ഫെബ്രവരി 18 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
https://www.facebook.com/Malayalivartha