50,000 രൂപയുമായി തുടങ്ങി മൂന്നു മാസം കൊണ്ട് 80 കോടി ആയതെങ്ങനെ; പ്രധാനമന്ത്രി അഴിമതിയെക്കുറിച്ചാണ് സംസാരിക്കുന്നെങ്കിൽ ജയ് ഷായെക്കുറിച്ച് പറയണമെന്നും രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിയെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായ്ക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളെപ്പറ്റിയും സംസാരിക്കണമെന്ന് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
50,000 രൂപയുമായി തുടങ്ങി മൂന്നു മാസം കൊണ്ട് 80 കോടി ജയ് ഷാ എങ്ങനെയുണ്ടാക്കിയെന്ന് വ്യക്തമാക്കണം. അഴിമതിയെക്കുറിച്ച് പറയുമ്പോൾ കർണാടകയിലെ ബിജെപി നേതാക്കളെക്കുറിച്ചും സംസാരിക്കണം. ജയിലിൽ കിടന്ന ബി.എസ്. യെദിയൂരപ്പയും അഴിമതിക്കേസിൽ ജയിലിലെത്തിയ ബിജെപിയുടെ നാലു മുൻ മന്ത്രിമാരും കർണാടകയിൽ ഉണ്ടെന്നും രാഹുൽ പരിഹസിച്ചു.
കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മോദിക്ക് കഴിഞ്ഞില്ല. കേന്ദ്ര സർക്കാർ നയങ്ങൾ കർഷകരെ ദുരിതത്തിലേക്ക് തള്ളിവിട്ടു. രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും പ്രധാനമന്ത്രി പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha