ബാര്‍ക്കോഴ കേസ് ഐ ഗ്രൂപ്പിന്റെയും മനോരമയുടെയും സൃഷ്ടിയാണെന്നും സി.പി.എം അത് ആയുധമാക്കിയെന്നും ബിജുരമേശിന്റെ വെളിപ്പെടുത്തല്‍ അടിവരയിടുന്നു

ഇല്ലാത്ത ബാര്‍ക്കോഴ കേസിന്റെ പേരില്‍ കെ.എം മാണിയെ വീണ്ടും വേട്ടയാടന്‍ കേസ് ഉണ്ടാക്കിയവര്‍ തന്നെ ശ്രമിക്കുന്നു. കേരളാ കോണ്‍ഗ്രസ് എല്‍.ഡി.എഫിനോട് അടുക്കുമെന്ന് ഭയന്നാണ് കോണ്‍ഗ്രസിലെ രണ്ട് നേതാക്കള്‍ ബാര്‍ക്കോഴ ഭൂതം വീണ്ടും തുറന്ന് വിട്ടത്. ചെങ്ങന്നൂര്‍ ഉപതെരരഞ്ഞെടുപ്പിലും അടുത്ത വര്‍ഷം നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും മാണിയുടെ പിന്തുണ യു.ഡി.എഫിന് ഉറപ്പാക്കുന്നതിനായാണ് ബിജുരമേശിനെ വീണ്ടും കളത്തിലിറക്കിയത്. മുന്നണി പ്രവേശനം സംബന്ധിച്ച് യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്നും കെ.എം മാണി വ്യക്തമാക്കി. കേസിനെ കുറിച്ച് ഇനിയും പലരും കുറ്റസമ്മതം നടത്തും. പലചുരുളുകളും അഴിയാനുണ്ടെന്നും കെ.എം മാണി വ്യക്തമാക്കി.
കോഴ വന്നതിങ്ങനെ
തിരുവനന്തപുരത്തെ ബാറുടമ ബിജുരമേശിനെ മുന്‍നിര്‍ത്തി അദ്ദേഹത്തിന്റെ ബന്ധുവായ കോണ്‍ഗ്രസ് നേതാവും ഐ ഗ്രൂപ്പിലെ അതികായനും ചേര്‍ന്നാണ് ബാര്‍ക്കോഴ എന്ന നട്ടാല്‍ക്കിളിക്കാത്ത നുണ പടച്ചുവിട്ടത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു സംഭവം. കോണ്‍ഗ്രസിലെ ചേരിപ്പോരിലും സോളാര്‍കേസിലും സര്‍ക്കാര്‍ ജനങ്ങളുടെ മുന്നില്‍ നാണംകെട്ട് നില്‍ക്കുന്ന അവസരത്തില്‍ കെ.എം മാണി എല്‍.ഡി.എഫുമായി ചേര്‍ന്ന് മന്ത്രിസഭയുണ്ടാക്കാന്‍ തീരുമാനിച്ചു. ഇതിന് മുന്നോടിയായി കെ.എം മാണി ബാംഗ്ലൂരില്‍ വെച്ച് പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇത് ഇന്റലിജന്‍സ് ആഭ്യന്തരവകുപ്പിലെ ഉന്നതന്റെ ചെവിയിലെത്തിച്ചു. കേരളാ കോണ്‍ഗ്രസ് മുന്നണിവിട്ടാല്‍ സര്‍ക്കാര്‍ താഴെ വീഴുമെന്ന് ഉറപ്പായി. തുടര്‍ന്നാണ് ബിജുരമേശിന്റെ ബന്ധുവായ മന്ത്രിയും ഐ ഗ്രൂപ്പിലെ ഉന്നതനും ചേര്‍ന്ന് കെ.എം മാണിയെ തളയ്ക്കാന്‍ തീരുമാനിച്ചത്. അതിനവര്‍ കണ്ടെത്തിയ വഴിയായിരുന്നു ബാര്‍ക്കോഴ. ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാന്‍ ധനമന്ത്രിയായിരുന്ന കെ.എം മാണി കോഴ വാങ്ങിയെന്ന് ബാറുടമയും അവരുടെ സംഘടനാ നേതാവുമായ ബിജുരമേശ് ആരോപിച്ചു.
ആദ്യം മനോരമയും പിന്നെ എല്‍.ഡി.എഫും ഏറ്റെടുത്തു
ബിജുരമേശ് ആരോപണം ഉന്നയിച്ചപ്പോള്‍ ആദ്യം എല്‍.ഡി.എഫ് ഏറ്റെടുത്തില്ല, മനോരമ ഏറ്റെടുത്തു. കോഴ ആവശ്യപ്പെട്ടുള്ള സംഭാഷണങ്ങളടക്കമുള്ള സി.ഡികള്‍ ബിജുരമേശ് മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടതോടെ കേസ് വിവാദമായി. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ ഇത് വ്യാജ ആരോപണമാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി. അപ്പോഴും ആഭ്യന്തരവകുപ്പ് കയ്യാളിയിരുന്ന രമേശ് ചെന്നിത്തല മൗനം പാലിച്ചു. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയും മന്ത്രിമാരായ അടൂര്‍പ്രകാശും അനില്‍കുമാറും അടക്കം ആരോപണങ്ങളില്‍ മുങ്ങിത്താഴ്ന്ന് കൊണ്ടിരിക്കുന്ന സമയമായിരുന്നു. അതില്‍ നിന്നൊക്കെ ജനശ്രദ്ധതിരിക്കാന്‍ കെ.എം മാണിക്കെതിരെ വിജിലന്‍സ് കേസെടുത്തു. പിന്നാലെ എ ഗ്രൂപ്പിലെ മന്ത്രിയായിരുന്ന ബാബുവിനെതിരെയും ബാര്‍ മുതലാളിമാര്‍ ആരോപണം ഉന്നയിച്ചു. അതോടെ ബാബുവിനെതിരെയും കേസെടുത്തു. ഇതോടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മുന്നില്‍ക്കണ്ട് എല്‍.ഡി.എഫ് ആരോപണം ഏറ്റെടുത്തു. കെ.എം മാണിക്കെതിരെ സമരം ശക്തമാക്കി. ഒടുവില്‍ ഹൈക്കോടതി കെ.എം മാണിക്കെതിരെ, സീസറിന്റെ ഭാര്യയും സംശയത്തിനതീതയായിരിക്കണം എന്ന് പരാമര്‍ശം നടത്തി. തുടര്‍ന്ന് അദ്ദേഹം രാജിവെച്ചു. ബാബുവിനെതിരെയും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് അദ്ദേഹം മുഖ്യമന്ത്രിക്ക് രാജികത്ത് നല്‍കി. ഉമ്മന്‍ചാണ്ടിയത് പോക്കറ്റിലിട്ട് രണ്ട് ദിവസം നടന്നു. കോടതിയിലുള്ള കേസില്‍ ബാബുവിനെതിരെ പരാമര്‍ശങ്ങളൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി രാജി അംഗീകരിച്ചില്ല. അപ്പോഴും നഷ്ടം കെ.എം മാണിക്ക് മാത്രമായിരുന്നു.
ഐ ഗ്രൂപ്പിന്റെ ചതി
കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിലെ നേതാക്കന്‍മാരാണ് തനിക്കെതിരെ കളിച്ചതെന്ന് കെ.എം മാണിയും കേരളാ കോണ്‍ഗ്രസും മനസിലാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷവും പാര്‍ട്ടിയെയും നേതാക്കളെയും അവഗണിക്കാനുള്ള ശ്രമം ഐ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ യു.ഡി.എഫില്‍ തുടര്‍ന്നതോടെ കേരളാ കോണ്‍ഗ്രസ് മുന്നണി വിട്ടു. ചരല്‍ക്കുന്നിലെ കണ്‍വെന്‍ഷനില്‍ മുന്നണി വിടുന്ന പ്രഖ്യാപനം കെ.എം മാണി നടത്തി. ഇടത് പക്ഷത്തേക്ക് പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും വ്യക്തമാക്കി. നിയമസഭയില്‍ പ്രത്യേക ബ്‌ളോക്കായി കേരളാ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഇരുന്നു. കെ.എം മാണിക്കെതിരെ സമരം നടത്തിയ എല്‍.ഡി.എഫ് അധികാരത്തില്‍ വന്ന ശേഷം ബാര്‍ക്കോഴ അന്വേഷണം ഊര്‍ജിതമാക്കി. പക്ഷെ, സാഹചര്യത്തെളിവുകളോ, ശാസ്ത്രീയ തെളിവുകളോ കണ്ടെത്താനായില്ലെന്ന് വിജിലന്‍സ് കണ്ടെത്തി. തുടര്‍ന്ന് കേരളാ കോണ്‍ഗ്രസിനെ എല്‍.ഡി.എഫില്‍ കൊണ്ടുവരാന്‍ സി.പി.എം ശ്രമം തുടങ്ങി. സി.പി.എം കോട്ടയം ജില്ലാ സമ്മേളനം ഇതിനെ അനുകൂലിച്ച് പ്രമേയം പാസാക്കി.
കുപ്പിയിലാക്കിയ ഭൂതത്തെ വീണ്ടും ഐ ഗ്രൂപ്പ് തുറന്ന് വിട്ടു
ബാര്‍ക്കോഴ കേസില്‍ കെ.എം മാണിക്കെതിരെ തെളിവില്ലാത്തതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിന് വിജിലന്‍സ് കോടതിയില്‍ നിന്ന് 45 ദിവസം കൂടി വാങ്ങിയിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അത് സി.പി.എമ്മിന്റെ കുതന്ത്രമാണെന്ന് പകല്‍പോലെ വ്യക്തമാണ്. കേരളാ കോണ്‍ഗ്രസിനെ ഇടത്പാളയത്തിലെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണത്. അടുത്തപാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ആറ് മാസം മുമ്പ് മുന്നണി പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി വ്യക്തമാക്കിയിട്ടുള്‌ലത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അതിന് മുമ്പ് കേരളാ കോണ്‍ഗ്രസിനെ എല്‍.ഡി.എഫിലെത്തിക്കാനാണ് സി.പി.എം ആലോചിക്കുന്നത്. മുന്നണിയിലെത്തുമെന്ന് ഉറപ്പ് കിട്ടിയാല്‍ കേസ് പിന്‍വലിക്കും. ഇത് മനസിലാക്കിയാണ് ഐ ഗ്രൂപ്പ് നേതാവും ബിജുരമേശിന്റെ ബന്ധുവായ മുന്‍മന്ത്രിയും ചേര്‍ന്ന് കഴിഞ്ഞ ദിവസം ബിജുരമേശിനെ വീണ്ടും ചാനലുകള്‍ക്ക് മുന്നിലെത്തിച്ചത്. കെ.എം മാണിക്കെതിരായ കേസ് നടത്താന്‍ സഹായിക്കാമെന്നും തങ്ങള്‍ അധാകാരത്തിലേറിയാല്‍ പൂട്ടിയ ബാറുകള്‍ തുറക്കാമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉറപ്പ് നല്‍കിയെന്നാണ് ബിജുരമേശ് വെളിപ്പെടുത്തിയത്.
ശിവന്‍കുട്ടിയുടെ വീട്ടിലെ ഗൂഢാലോചന ശരിവയ്ക്കുന്നു
ബാര്‍ക്കോഴ ആരോപണം ശക്തമായിരുന്ന കാലത്ത് കോടിയേരി ബാലകൃഷ്ണന്‍ വി.ശിവന്‍കുട്ടിയുടെ വീട്ടില്‍ വെച്ച് ബിജുരമേശുമായി കൂടിക്കാഴ്ച നടത്തിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അത് ശരിവയ്ക്കുന്നതാണ് കഴിഞ്ഞ ദിവസം ബിജുരമേശ് നടത്തിയ വെളിപ്പെടുത്തല്‍. അതിന് ഉപയോഗിച്ചതാകട്ടെ മനോരമയെയും. എല്‍.ഡി.എഫിനെ അധാകാരത്തിലെത്തിക്കാനായി ബാര്‍ഉമകള്‍ ചേര്‍ന്ന് കോടിക്കണക്കിന് രൂപ പിരിവെടുത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നല്‍കിയിരുന്നു. അതെല്ലാം നഷ്ടത്തിലായെന്ന് ശരിവയ്ക്കുന്നതാണ്, ബാറുകള്‍ തുറക്കാതെ എല്‍.ഡി.എഫ് വഞ്ചിച്ചെന്ന ബിജുരമേശിന്റെ പ്രസ്താവന. മുഖ്യമന്ത്രി പിണറായി വിജയനെയും വി.എസിനെയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നേരില്‍ കണ്ടെന്നും ബിജുരമേശ് പറയുന്നു. അധികാരം നിലനിര്‍ത്താനും അധികാരത്തിലേറാനും കോണ്‍്ഗ്രസും സി.പി.എമ്മും കെ.എം മാണിയെ കരുവാക്കി എന്ന് ബിജുരമേശ് നടത്തിയ വെളിപ്പെടുത്തലുകളും കെ.എം മാണിയുടെ പ്രസ്താവനകളും കൂട്ടിവായിക്കുമ്പോള്‍ മനസിലാകും.
https://www.facebook.com/Malayalivartha