പാര്‍ട്ടിക്ക് വേണ്ടിയോ, പാര്‍ട്ടിയുടെ ഭാഗമായോ സംസാരിക്കാന്‍ മണിശങ്കര്‍ അയ്യര്‍ക്ക് യാതൊരു അവകാശവുമില്ല; കോൺഗ്രസ്സ്, അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ്; മണിശങ്കര്‍ അയ്യരുടെ നിലപാടുകൾ തള്ളി കോൺഗ്രസ്സ്

മണിശങ്കർ അയ്യരുടെ നിലപാടുകളെ തള്ളി കോൺഗ്രസ്സിന്റെ മുതിർന്ന നേതാവ് അഭിഷേക് മനു സിംഗ്വി. കോൺഗ്രസ്സ് അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയതാണ്. അതുകൊണ്ടുതന്നെ പാര്‍ട്ടിക്ക് വേണ്ടിയോ, പാര്‍ട്ടിയുടെ ഭാഗമായോ സംസാരിക്കാന്‍ മണിശങ്കര്‍ അയ്യര്‍ക്ക് യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെപ്പോലെ താന്‍ പാകിസ്താനെയും സ്നേഹിക്കുന്നുവെന്നും പാകിസ്താനില്‍ നിന്ന് തനിക്ക് സ്നേഹവും ഇന്ത്യയില്‍ നിന്ന് വെറുപ്പുമാണ് തനിക്ക് ലഭിച്ചതെന്നും മണിശങ്കര്‍ അയ്യര്‍ ഇന്നലെ കറാച്ചിയില്‍ സംസാരിക്കവെ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇതെല്ലം അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്ന് അഭിഷേക് മനു സിംഗ്വി വ്യക്തമാക്കി.
മണിശങ്കര്‍ അയ്യരുടെ വിവാദ പ്രസ്താവനക്കെതിരെ കോൺഗ്രസ്സിൽ നിന്നും തന്നെ എതിർപ്പുകൾ ഉയർന്നിരുന്നു. വിവാദ പ്രസ്താവന നടത്തിയ മണിശങ്കർ അയ്യരെ പാർട്ടിയിൽനിന്നും പുറത്താക്കണമെന്ന്ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ്സ് നേതാവ് ഹനുമന്ത റാവു ഇന്നലെ രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha