നരേന്ദ്ര മോദി ആർക്കൊപ്പമാണെന്ന് ഇപ്പോൾ വ്യക്തമായി; പ്രധാനമന്ത്രിക്കെതിരെ കവിതയുമായി രാഹുൽ ഗാന്ധി

ഇന്ത്യയിൽ സാമ്പത്തിക തട്ടിപ്പ് വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പക്ഷെ ഇത്തവണ ഒരു കവിത രൂപത്തിലാണ് രാഹുലിന്റെ പ്രതിഷേധം. #ModiRobsIndia എന്ന ഹാഷ് ടാഗും കവിതയ്ക്കൊപ്പം നല്‍കിയിട്ടുണ്ട്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും തട്ടിപ്പ് നടത്തിയ നീരവ് മോദി രാജ്യം വിട്ടത് പ്രമേയമാക്കിയാണ് രാഹുൽ കവിത രചിച്ചിരിക്കുന്നത്. ലളിത് മോദി, വിജയ് മല്യ എന്നിവരെയും കവിതയിൽ പരാമർശിക്കുന്നുണ്ട്. തന്റെ ട്വിറ്റർ പേജിലാണ് രാഹുലിന്റെ കവിത പ്രത്യക്ഷപ്പെട്ടത്.
നീരവ് മോദി നടത്തിയ സാമ്പത്തിക തട്ടിപ്പിനെ പറ്റി പ്രധാനമന്ത്രി പ്രതികരിക്കണെമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കവിത രൂപത്തിലുള്ള പ്രതിഷേധം. പ്രധാനമന്ത്രി ആർക്കൊപ്പമാണ് നിൽക്കുന്നതെന്ന് ഇപ്പോൾ വ്യക്തമായി എന്നും രാഹുൽ പറഞ്ഞു.
https://www.facebook.com/Malayalivartha