ഏത് മുന്നണിയില്‍ പോകണമെന്ന് തീരുമാനിക്കേണ്ടത് മാണി തന്നെ; യു.ഡി.എഫ് നിലപാടിൽ ഇപ്പോഴും മാറ്റമില്ലെന്നും ഉമ്മൻചാണ്ടി

കെഎം മാണിയുടെ മുന്നണി പ്രവേശനത്തെക്കുറിച്ച് പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഏത് മുന്നണിയില്‍ പോകണമെന്ന് തീരുമാനിക്കേണ്ടത് കെ.എം മാണിയാണെന്നും യു.ഡി.എഫ് നിലപാടില്‍ ഇപ്പോഴും മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
മാണിയെ ആര്‍ക്കും ഏതു മുന്നണിയിലേക്കും ക്ഷണിക്കാം. കെ.എം മാണി യു.ഡി.എഫിലേക്ക് മടങ്ങി വരണമെന്നാണ് യു.ഡി.എഫ് നിലപാട്. ഇത് നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം മാണിക്കും കേരള കോണ്‍ഗ്രസിനുമെതിരെ ഉയര്‍ത്തിയ ആരോപണങ്ങളിലും സമരങ്ങളിലും ജനങ്ങളോട് മാപ്പ് പറയണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
കെ.എം മാണി ജനകീയാടിത്തറയുള്ള നേതാവാണെന്നുള്ള സി.പി.എം നേതാവ് ഇ.പിജയരാജന്‍ എം.എല്‍.എയുടെ പ്രസ്താവന ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം. മാണിയെ യുഡിഎഫിലെത്തിക്കാൻ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും നേരത്തെ ശ്രമങ്ങൾ നടത്തിയിരുന്നു.
https://www.facebook.com/Malayalivartha