ബിജെപി തങ്ങളുടെ യഥാര്‍ത്ഥ മുഖം കണ്ടിട്ടില്ല; എന്‍ഡിഎ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരും; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ബിജെപി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ അവഗണിക്കുന്നതുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപി തങ്ങളുടെ യഥാര്‍ത്ഥ മുഖം കണ്ടിട്ടില്ലെന്നും എന്‍ഡിഎ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും ചന്ദ്രബാബു നായിഡു വ്യക്തമാക്കി.
കേന്ദ്ര ബജറ്റില്‍ ആന്ധ്രയെ വേണ്ടവിധം പരിഗണിക്കാത്തതിൽ നായിഡു നേരത്തെ ബിജെപിക്കെതിരെ രംഗത്തെത്തിയിരുന്നു. ദക്ഷിണേന്ത്യയെ പലപ്പോഴും മോദി സര്‍ക്കാര്‍ അവഗണിക്കുന്നതായി തോന്നിയിട്ടുണ്ട്. ഇതിന് തക്ക മറുപടി നല്‍കാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്ക് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ അവസ്ഥയെ കുറിച്ച് പഠിക്കാന്‍ സമയം അനുവദിക്കാം. പക്ഷേ അത് അധികം നീട്ടിക്കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ സമവായ ശ്രമങ്ങളുടെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ യുമായി അദ്ദേഹം കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha