മുന്നണി വിപുലീകരണം അനിവാര്യം; തീരുമാനം ഇടത് മുന്നണി യോഗത്തിന് ശേഷം

ഇടതു മുന്നണി വിപുലീകണം അനിവാര്യമെന്ന് സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്. ഇടത് മുന്നണി ചർച്ചയ്ക്ക് ശേഷമേ അന്തിമ തീരുമാനം എടുക്കാൻ സാധിക്കു. സിപിഐയുടെ എതിർപ്പ് കാര്യമാക്കേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളാ കോണ്‍ഗ്രസ് മാണി ഇടത് മുന്നണിയിലേക്ക് അടുക്കുന്നതിനിടെയാണ് മുന്നണി വിപുലീകരണം അനിവാര്യമാണെന്ന സിപിഎം പ്രവർത്തന റിപ്പോർട്ട് വരുന്നത്. ഇത് മാണിയെ മുന്നിൽ കണ്ടു കൊണ്ടാണെന്ന് വ്യക്തമാണ്. മാണിയുടെ ഇടത് പ്രവേശനത്തെ എതിർക്കുന്ന വി.എസ് അച്യുതാനന്ദന്റെയും സിപിഐയുടെയും തീരുമാനം ഇക്കാര്യത്തിൽ നിർണായകമാകും.
സിപിഎം പ്രവർത്തന റിപ്പോർട്ടിൽ സിപിഐക്കെതിരെയും പോലീസിനെതിരെയും വിമർശനം ഉയർന്നിരുന്നു. എന്നാൽ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെതിരായ വ്യക്തിപൂജ വിവാദത്തെ സംബന്ധിച്ച് റിപ്പോർട്ടിൽ പരാമർശമില്ല.
https://www.facebook.com/Malayalivartha