സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നതാണ് ഞങ്ങളുടെ രാഷ്ട്രീയ നയം; ഇടതിലേയ്‌ക്കോ വലതിലേയ്‌ക്കോ ഇല്ല; രാഷ്ട്രീയ നയം വ്യക്തമാക്കി കമല്‍ഹാസന്‍

പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ തന്റെ രാഷ്ട്രീയ നയം വ്യക്തമാക്കി നടൻ കമൽഹാസൻ. സാധാരണക്കാരന്റെ ആവശ്യങ്ങള്‍ നടത്തി കൊടുക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുകയും ചെയ്യുന്നതാണ് ഞങ്ങളുടെ രാഷ്ട്രീയ നയമെന്ന് അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ സ്വഭാവമനുസരിച്ച് ഒന്നുകില്‍ ദേശീയതയിലൂന്നിയ പാർട്ടിയോ അല്ലെങ്കിൽ ദ്രാവിഡ സംസ്‌കാരത്തിലൂന്നിയുള്ള പാർട്ടിയോ ആണ് കാണാൻ കഴിയുക എന്നാൽ മക്കള്‍ നീതി മയ്യം ഈ രണ്ടു ചിന്താധാരകള്‍ക്കും ഇടയില്‍ നില്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുക. ഇടതിലേയ്‌ക്കോ വലതിലേയ്‌ക്കോ ഇല്ല അതു തന്നെയാണ് മയ്യം എന്ന പേരിന്റെ അര്‍ത്ഥമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ മധുരയിൽ നടന്ന ചടങ്ങിലാണ് കമൽഹാസന്റെ പുതിയ പാർട്ടി പ്രഖ്യാപിച്ചത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha