മാണി ആദ്യം രാഷ്ട്രീയ നിലപാട് വ്യക്തമാക്കട്ടെ; എല്‍ഡിഎഫിലേക്ക് വരുന്നത് അതിനു ശേഷം ചര്‍ച്ച ചെയ്യാമെന്ന് എ.വിജയരാഘവന്‍

കെ എം മാണിയുടെ ഇടത് മുന്നണി പ്രവേശനത്തെ സംബന്ധിച്ച് പ്രതികരണവുമായി സിപിഎം നേതാവ് എ.വിജയരാഘവന്‍. മാണി ആദ്യം രാഷ്ട്രീയ നിലപാട് വ്യക്തമാക്കട്ടെയെന്നും ഇടത് മുന്നണിയിലേക്ക് വരുന്നത് അതിന് ശേഷം ചർച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹം നിലപാട് വ്യക്തമാക്കുന്നത് വരെ മാണി ഇടത് മുന്നണിയിലേക്ക് എന്ന വാര്‍ത്തകള്‍ സാങ്കൽപ്പികമാണ്. നിയമസഭയില്‍ പ്രത്യേകം വിഭാഗമായിരിക്കും എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. മാണി രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയ ശേഷം ഇത് ഇടത് മുന്നണിയിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്നണി വിപുലീകരണം അനിവാര്യമാണെന്നും ഇക്കാര്യത്തിൽ സിപിഐയുടെ എതിർപ്പ് കാര്യമാക്കേണ്ടതില്ലെന്നും സിപിഎം പ്രവർത്തന റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha