ബിജെപിയുമായി സഹകരിക്കാനോ കൂട്ടുകെട്ടിനോ ഇല്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി; ദക്ഷിണേന്ത്യയില്‍ സഖ്യങ്ങള്‍ ഉണ്ടാക്കാമെന്ന ബി.ജെ.പിയുടെ മോഹത്തിന് തിരിച്ചടി

ബിജെപിയുമായി സഖ്യമില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. ബിജെപിയുമായി സഹകരിക്കാനോ കൂട്ടുകെട്ടിനോ ഇല്ലെന്ന് പളനിസ്വാമി നിയമസഭയെ അറിയിച്ചു. തമിഴ് നാട്ടിൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സഖ്യങ്ങൾ ഉണ്ടാക്കാമെന്ന ബിജെപിയുടെ മോഹങ്ങൾക്ക് കനത്ത തിരിച്ചടിയാണ് പളനിസ്വാമിയുടെ പ്രസ്താവന.
ഉത്തരേന്ത്യയിൽ മികച്ച വിജയങ്ങൾ നേടുമ്പോഴും ദക്ഷിണേന്ത്യയില്‍ ബിജെപിയ്ക്ക് കാര്യമായ സ്വാധീനമില്ല. ആന്ധ്രായിലെ തെലുങ്ക് ദേശം പാര്‍ട്ടിയുമായുള്ള പിളർപ്പ് ബിജെപിയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. ആന്ധ്രായ്ക്ക് പ്രത്യേക പദവി നൽകുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിലാണ് ടി ഡി പി ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചത്.
https://www.facebook.com/Malayalivartha