ഒരുപാട് സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി എന്നിവയെ പറ്റി സംസാരിക്കുന്നില്ല; ഞങ്ങള്‍ അവരെപ്പോലെ വാഗ്ദാനങ്ങളല്ല നല്‍കുക. പ്രവൃത്തിയിലൂടെ കാണിക്കുമെന്നും രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഒരുപാട് സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി എന്നിവയെ പറ്റി ഒന്നും സംസാരിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഞങ്ങള്‍ അവരെപ്പോലെ വാഗ്ദാനങ്ങളല്ല നല്‍കുക. പ്രവൃത്തിയിലൂടെ കാണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി, ആര്‍എസ്‌എസ് ശക്തികളെ തടയാന്‍ എല്ലാവിധ ഊര്‍ജവും ഉപയോഗിക്കും. പ്രധാനമന്ത്രി ഇവിടെ വന്നു അഴിമതിയെക്കുറിച്ചു സംസാരിച്ചു. പക്ഷെ അദ്ദേഹത്തിന്റെ പാര്‍ട്ടിയെ നയിച്ചിരുന്ന ചിലര്‍ ജയിലിലായിരുന്നു. അതില്‍ അഴിമതി കാണാന്‍ അദ്ദേഹത്തിനാവുന്നില്ല. സുഹൃത്തുക്കളുടെ നേട്ടത്തിനായി റഫേല്‍ വിമാന ഇടപാട് നടത്തിയപ്പോഴും അഴിമതി കണ്ടെത്താനായില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പര്യടനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
https://www.facebook.com/Malayalivartha