തെലുങ്കുദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടത് ബിജെപിയെ ബാധിക്കില്ല; അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ 300ല്‍ അധികം സീറ്റ് നേടി ബിജെപി അധികാരത്തിലെത്തുമെന്ന് അമിത് ഷാ

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 300ല്‍ അധികം സീറ്റ് നേടി ബിജെപി സർക്കാർ അധികാരത്തിലെത്തുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ബിജെപിയിലും എന്‍ഡിഎയിലും പ്രശ്നങ്ങൾ ഇല്ല. മുന്നണിയിലെ മറ്റു കക്ഷികളുമായി അഭിപ്രായ വ്യത്യാസങ്ങളില്ല. തെലുങ്കുദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടത് ബിജെപിയെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടു പേര്‍ ശ്രമിച്ചാലേ മഹാസഖ്യം ഉണ്ടാകൂ. ബിഹാറില്‍ നിതീഷ് കുമാര്‍ മാത്രം വിചാരിച്ചാല്‍ സഖ്യമുണ്ടാകില്ല. അദ്ദേഹം വരണമെന്ന് എന്‍ഡിഎയും ആഗ്രഹിച്ചിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. ബിജെപി വിരുദ്ധവികാരം ഉണ്ടെന്ന വാദം തെറ്റാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ചും ത്രിപുരയില്‍, ഞങ്ങള്‍ക്കൊരു എംഎല്‍എ പോലുമുണ്ടായിരുന്നില്ല. അവിടെ ഇത്തവണ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും അമിത് ഷാ വിമർശിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന് മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്നും അമിത് ഷാ തുറന്നടിച്ചു.
https://www.facebook.com/Malayalivartha