ബിഡിജെഎസിന്റെ തന്ത്രങ്ങൾ ഫലിച്ചു; ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് ബിജെപിയുടെ ഉറപ്പ്

ബിഡിജെഎസിന് നൽകിയ വാഗ്ദാനങ്ങള്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് പാലിക്കുമെന്ന് ബിജെപിയുടെ ഉറപ്പ്. ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ളയുടെ പുസ്തക പ്രകാശനത്തിനായി ഡല്‍ഹിയിലെത്തിയ സംസ്ഥാന നേതാക്കള്‍ക്കാണ് കേന്ദ്ര നേതൃത്വം ഉറപ്പു നല്‍കിയത്.
ക്രിസ്ത്യന്‍ സഭകളെ പാര്‍ട്ടിക്ക് ഒപ്പം നിര്‍ത്തുന്നതിനുള്ള നടപടികളുണ്ടാകണമെന്നും കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കില്ലെന്ന് ബി.ഡി.ജെ.എസ്. സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു. ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ലഭിക്കാതെ ഇനി ബിജെപിയുമായി സഹകരിക്കില്ലെന്ന് അദേഹം അറിയിച്ചിരുന്നു.
ബിഡിജെഎസ് ഇടഞ്ഞു നില്‍ക്കുന്നത് ചെങ്ങന്നൂരില്‍ ബിജെപിക്കു തലവേദനയാണ്. സ്ഥാനങ്ങള്‍ തരാമെന്നു വാഗ്ദാനം നൽകിയെങ്കിലും നടപടി ഉണ്ടായില്ല. പിന്നാലെ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കു രാജ്യസഭാ സീറ്റ് നല്‍കുമെന്ന പ്രചാരണവും ബിജെപി നേതാവ് വി. മുരളീധരന്‍ പിന്നീടു രാജ്യസഭയിലെത്തിയതും ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിഡിജെഎസിനെ ഒപ്പം നിർത്താനുള്ള ബിജെപിയുടെ പുതിയ നീക്കം.
https://www.facebook.com/Malayalivartha