എകെജിക്കെതിരെ വന്നിട്ടുളള പരാമര്‍ശങ്ങള്‍ വിഡ്ഢിത്തങ്ങള്‍ മാത്രമാണ്; ഇത്തരം വിഡ്ഢിത്തരങ്ങള്‍ ചിന്താധാരയിലേക്ക് എടുക്കാന്‍ മാത്രം മോശക്കാരല്ല മലയാളികളെന്നും എം ടി

എകെജിക്കെതിരെ വിടി ബല്‍റാം എംഎല്‍എ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ എംടി വാസുദേവന്‍ നായര്‍. ഇത്തരം അധിക്ഷേപങ്ങള്‍ നിസാരങ്ങളായിട്ടുള്ള ഒച്ചപ്പാടുകളാവാനേ ന്യായമുള്ളൂ. ഓരോ കാലത്തും ഓരോ വിഡ്ഢിത്തങ്ങള്‍ പറയും ഇത് ആരുടെയും ചിന്താധാരകളെ സ്വാധീനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എകെജിക്കെതിരെ വന്നിട്ടുളള പരാമര്‍ശങ്ങള്‍ വിഡ്ഢിത്തങ്ങള്‍ മാത്രമാണ്. ആ വിഡ്ഢിത്തരങ്ങള്‍ ചിന്താധാരയിലേക്ക് എടുക്കാന്‍ മാത്രം മോശക്കാരല്ല മലയാളികളെന്നും എം ടി വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് എം ടി യുടെ നിലപാട് അറിയിച്ചത്.
വിടി ബല്‍റാം സോഷ്യല്‍ മീഡിയയില്‍ എകെ ഗോപാലനെ ബാലികാ പീഡകനെന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു. സംഭവം വിവാദമായതോടെ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം ബല്‍റാമിനെ തള്ളി രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha