ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മാണിയുടെ സഹകരണം സംബന്ധിച്ച് ഇടത് മുന്നണിയിൽ ഭിന്നാഭിപ്രായം; സംസ്ഥാന നേതൃത്വം അന്തിമ തീരുമാനമെടുക്കും

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിൽ കെ.എം.മാണിയെ മുന്നണിയുമായി സഹകരിപ്പിക്കുന്നതിൽ ഇടത് മുന്നണിയില്‍ ഭിന്നത തുടരുന്നു. കെ.എം.മാണിയെ മുന്നണിയുമായി സഹകരിപ്പാന്‍ സിപിഎം-സിപിഐ നേതാക്കള്‍ ഡൽഹിയിൽ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. എന്നാൽ സംസ്ഥാനമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
അതേ സമയം ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ കെ.എം.മാണിയെ സഹകരിപ്പിക്കുന്നതിനോട് കേരളത്തിലെ സിപിഐ നേതാക്കള്‍ക്ക് നേരത്തെ തന്നെ എതിര്‍പ്പുണ്ട്. ദേശീയ നേതൃത്വത്തിന്റെ പുതിയ തീരുമാനത്തില്‍ കാനം രാജേന്ദ്രനടക്കമുള്ള നേതാക്കള്‍ ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് കണ്ടറിയേണ്ടത്.
ചെങ്ങന്നൂരില്‍ മാണിയെ സഹകരിപ്പിക്കണമെന്നാണ് സി.പി.എമ്മിന്റെ താത്പര്യം. എന്നാൽ മാണിയുമായുള്ള ബന്ധത്തില്‍ ഇടത് മുന്നണിയില്‍ ഭിന്നതയുണ്ടെന്ന് സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പ്രതികരിച്ചു.
https://www.facebook.com/Malayalivartha