ചെങ്ങന്നൂരിൽ മാണിയുടെ സഹായം വേണ്ട; നിലപാട് വ്യക്തമാക്കി സിപിഐ
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കെ.എം.മാണിയെ മുന്നണിയുമായി സഹകരിപ്പിക്കുന്നതിൽ നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്നും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കാൻ മാണിയുടെ സഹായം വേണ്ടെന്നും കാനം വ്യക്തമാക്കി.
പല തെരഞ്ഞെടുപ്പുകളിലും മാണിയില്ലാതെ ജയിച്ചിട്ടുണ്ട്. അതിലും മോശമായ അവസ്ഥയിലേക്ക് മുന്നണി എത്തിയിട്ടില്ല. മാണിയുമായി സഹകരിക്കണമെന്ന് പാര്‍ട്ടി കേന്ദ്രനേതൃത്വം തീരുമാനിക്കില്ല. വേണമെങ്കില്‍ സി.പി.എമ്മിന് മാണിയെ കൂടെക്കൂട്ടാമെന്നും കാനം പറഞ്ഞു.
കെ.എം.മാണിയെ മുന്നണിയുമായി സഹകരിപ്പാന്‍ സിപിഎം-സിപിഐ നേതാക്കള്‍ ഡൽഹിയിൽ നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു എന്നാൽ അന്തിമ തീരുമാനം സംസ്ഥാനഘടകത്തിന് വിട്ടിരുന്നു. ചെങ്ങന്നൂരില്‍ മാണിയെ സഹകരിപ്പിക്കണമെന്നാണ് സി.പി.എമ്മിന്റെ താത്പര്യം. എന്നാല്‍ ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ മാണിയുമായി ബന്ധം വേണ്ടെന്നാണ് സി.പി.ഐയുടെ നിലപാട്.
https://www.facebook.com/Malayalivartha