അഴിമതി അവസാനിപ്പിക്കാന്‍ 2000, 500 രൂപ നോട്ടുകള്‍ നിരോധിക്കണം; ഓണ്‍ലൈന്‍ ഇടപാടുകളെ ഇനിയും പ്രോത്സാഹിപ്പിക്കുമെന്നും ചന്ദ്രബാബു നായിഡു

നോട്ട് നിരോധനത്തിന് ശേഷം പുറത്തിറക്കിയ 2000, 500 രൂപ നോട്ടുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. അഴിമതി അവസാനിപ്പിക്കാന്‍ 2000, 500 രൂപ നോട്ടുകള്‍ നിരോധിക്കണം. ഓണ്‍ലൈന്‍ ഇടപാടുകളെ ഇനിയും പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2000, 500 രൂപ നോട്ടുകള്‍ നിരോധിച്ചാല്‍ നോട്ടിന് പണം നല്‍കുന്ന രീതി ഇല്ലാതാകും. 100 രൂപയുടെ എത്ര നോട്ടുകള്‍ നേതാക്കള്‍ക്ക് കൈവശം കൊണ്ടു നടക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന രാജ്യത്തെ ആദ്യത്തെ രാഷ്ട്രീയക്കാരനാണ് താനെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
https://www.facebook.com/Malayalivartha