ബിഡിജെഎസിന്റെ തന്ത്രം ഫലം കാണുന്നു; ഉപതെരഞ്ഞെടുപ്പിന് മുമ്പ് ബിഡിജെഎസിന് അര്‍ഹമായ പദവികള്‍ ലഭിക്കുമെന്ന് വി.മുരളീധരന്‍

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ് ബിഡിജെഎസിന് അര്‍ഹമായ പദവികള്‍ ബിജെപി നല്‍കുമെന്ന് രാജ്യസഭാ എംപിയും ബിജെപി നേതാവുമായ വി.മുരളീധരന്‍. ഇത് സംബന്ധിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു.
എന്‍ഡിഎയുടെ സഖ്യകക്ഷിയായ ബിഡിജെഎസിന് അര്‍ഹമായ പരിഗണന നൽകിയില്ലെന്ന് ആരോപിച്ച് ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാർത്ഥിയോട് നിസ്സഹകരണം തുടരുന്ന ബിഡിജെഎസിന്റെ തന്ത്രം ഫലിക്കുമെന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. ബിഡിജെഎസിനെ ഏതു വിധേനയും അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബിജെപിയുടെ പുതിയ നീക്കം.
https://www.facebook.com/Malayalivartha