ജെഡിഎസിന്റെ നാല് എംഎല്‍എമാര്‍ കോൺഗ്രസിലേക്ക്

കർണാടകയിൽ ജെഡിഎസിന്റെ നാല് എംഎല്‍എമാര്‍ കോൺഗ്രസിലേക്ക്. സമീര്‍ അഹമ്മദ് ഖാന്‍, ശ്രീനിവാസമൂര്‍ത്തി, ഭീമ നായിക്, ചെലുവരായസ്വാമി എന്നിവരാണ് ജെഡിഎസിൽ നിന്നും രാജി വെച്ച് കോൺഗ്രസിനൊപ്പം ചേരുന്നത്.
കഴിഞ്ഞ കുറെ നാളുകളായി ജെഡിഎസുമായി അകന്നു നില്‍ക്കുകയായിരുന്ന നാല് എംഎല്‍എമാരുടെ സഹായത്തോടെയാണ് ഇന്നലെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ മൂന്നു സീറ്റുകളിലും കോൺഗ്രസ് വിജയിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ മൈസൂരുവില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ഇവർ നാല് പേരും കോൺഗ്രസിൽ ചേരും.
നേരത്തെ 2016 ല്‍ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനു വോട്ട് ചെയ്തതിന്റെ പേരില്‍ ജെഡിഎസ് ഏഴ് എംഎല്‍എമാരെ പുറത്താക്കിയിരുന്നു.
https://www.facebook.com/Malayalivartha