എന്‍ഡിഎയിൽ നിന്ന് സഖ്യകക്ഷികൾ ഓരോന്നായി കൊഴിയുന്നു; ടിഡിപിക്ക് പിന്നാലെ ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയും എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചു

തെലുങ്ക് ദേശം പാർട്ടി എന്‍ഡിഎ സഖ്യം വിട്ടതിന് പിന്നാലെ പശ്ചിമ ബംഗാളിലെ ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയും ബിജെപി നേതൃത്വം നൽകുന്ന എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചു. ബംഗാളിൽ ഗൂര്‍ഖ ലാന്റിനായി വാദിക്കുന്ന പാർട്ടിയാണ് ഗൂര്‍ഖ ജനമുക്തി മോര്‍ച്ച (ജിജെഎം).
അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സഖ്യ കക്ഷികൾ ഓരോന്നായി മുന്നണി വിടുന്നത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. 2009 മുതൽ ജിജെഎം ബിജെപി നേതൃത്വം നൽകുന്ന എന്‍ഡിഎക്കൊപ്പമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച പാർട്ടിയാണ് ജിജെഎം.
ഗൂര്‍ഖാലാന്റ് വാഗ്ദാനം ജിജെഎമ്മിന് നല്‍കിയിരുന്നില്ലെന്നും അവരുമായി ഉണ്ടായിരുന്നത് കേവലം തെരഞ്ഞെടുപ്പ് സഖ്യമായിരുന്നുവെന്നും കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് നടത്തിയ പ്രസ്താവനയാണ് ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയെ ചൊടിപ്പിച്ചത്. വാഗ്ദാനങ്ങൾ പാലിക്കാത്ത ബിജെപിയുമായി ഇനി സഹകരിക്കാനില്ലെന്ന് ജിജെഎം പാര്‍ട്ടി നേതാവ് എല്‍എം ലാമ വ്യക്തമാക്കി.
https://www.facebook.com/Malayalivartha