പാര്‍ലമെന്റില്‍ വ്യക്തമായ ഭൂരിപക്ഷം തങ്ങൾക്കുണ്ട്; അവിശ്വാസപ്രമേയം സര്‍ക്കാര്‍ അതിജീവിക്കുമെന്നും അമിത് ഷാ

പാര്‍ലമെന്റില്‍ പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസപ്രമേയം സര്‍ക്കാര്‍ അതിജീവിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പാര്‍ലമെന്റില്‍ വ്യക്തമായ ഭൂരിപക്ഷം തങ്ങൾക്കുണ്ട്. അവിശ്വാസപ്രമേയം നേരിടാന്‍ ബിജെപി സര്‍ക്കാര്‍ എല്ലാ തയാറെടുപ്പുകളും നടത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
സഭയിൽ ഏതുവിഷയം സംബന്ധിച്ചും ചർച്ച ചെയ്യാൻ സര്‍ക്കാര്‍ തയാറാണെന്നും എന്നാൽ സഭ നടത്തിക്കൊണ്ടുപോകാന്‍ പ്രതിപക്ഷം അനുവദിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെലുങ്ക് ദേശം പാർട്ടി എൻ ഡി എ മുന്നണി വിട്ടതിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.
എന്നാൽ ടിഡിപിക്ക് പിന്നാലെ കോൺഗ്രസ്സും അവിശ്വാസ പ്രമേയവുമായി രംഗത്തെത്തി. അവിശ്വാസ പ്രമേയം സംബന്ധിച്ച വിഷയത്തിൽ കഴിഞ്ഞ രണ്ടാഴ്ച്ചയായി സഭയിൽ പ്രതിപക്ഷ പ്രതിഷേധം നടക്കുകയാണ്.
https://www.facebook.com/Malayalivartha