കർണാടകയിൽ ബിജെപിക്ക് രക്ഷയില്ല; നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റമെന്ന് ബിജെപി സര്‍വേ

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേട്ടമുണ്ടാക്കുമെന്ന് ബിജെപി സര്‍വേ. കോൺഗ്രസിന്റെയും ബിജെപിയുടെയും അഭിമാന പോരാട്ടം നടക്കുന്ന കർണാടകയിൽ ഇരു മുന്നണികളും വലിയ രീതിയിലുള്ള പ്രചാരണ പരിപാടികളാണ് നടത്തുന്നത്.
224 അംഗ സഭയില്‍ 100 സീറ്റില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍. അഴിമതി കേസിൽ ആരോപണ വിധേയനായ ബി.എസ് യെദ്യൂരപ്പയെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയതാണ് തിരിച്ചടിയായതെന്നാണ് കണ്ടെത്തൽ.
ലിംഗായത്തുകളെ പ്രത്യേക മതമായി അംഗീകരിക്കാനുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തീരുമാനം കോൺഗ്രസിന് അനുകൂലമായി. കോൺഗ്രസിന്റെയും ബിജെപിയുടെയും ദേശീയ നേതാക്കൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകുകയാണ്.
https://www.facebook.com/Malayalivartha