രാഹുല്‍ ഗാന്ധിക്ക് സാങ്കേതിക വിഷയങ്ങളില്‍ ഒട്ടും വിവരമില്ല; കേംബ്രിഡ്ജ് അനലിറ്റിക്കയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാനാണ് രാഹുലിന്റെ ശ്രമമെന്നും ബിജെപി

പ്രധാന മന്ത്രിയുടെ ഔദ്യോഗിക ആപ്പായ നമോ ആപ്ലിക്കേഷനിൽ റജിസ്റ്റർ ചെയ്യുന്നവരുടെ സ്വകാര്യ വിവരങ്ങൾ അമേരിക്കൻ കമ്പനിക്കു ചോർത്തുന്നുവെന്ന ആരോപണത്തിൽ പ്രധാനമന്ത്രിയെ പരിഹസിച്ച രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപി രംഗത്ത്.
കോണ്‍ഗ്രസ് പാര്‍ട്ടിക്കും രാഹുല്‍ ഗാന്ധിക്കും സാങ്കേതിക വിഷയങ്ങളില്‍ ഒട്ടും വിവരം ഇല്ലെന്നും കേംബ്രിഡ്ജ് അനലിറ്റിക്കയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് രാഹുലിന്റെ ശ്രമമെന്നും ബിജെപി ആരോപിച്ചു. നരേന്ദ്ര മോദി ആപ്പ് ഡിലീറ്റ് ചെയ്യണം എന്ന് ആഹ്വാനം ചെയ്യുമ്പോൾ അതിന്റെ പ്രചാരം വര്‍ധിക്കുകയാണ് ചെയ്തതെന്നും ബിജെപി പറയുന്നു.
https://www.facebook.com/Malayalivartha