ആർക്കൊപ്പമെന്ന് വ്യക്തമാക്കാതെ മാണി; ചെങ്ങന്നൂരിൽ തങ്ങൾ പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥി വിജയിക്കും; തെരഞ്ഞെടുപ്പിന് വേണ്ടി മാത്രം മുന്നണി ബന്ധമുണ്ടാക്കാനില്ലെന്നും മാണി

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരളാ കോണ്‍ഗ്രസ് നിര്‍ണായക ശക്തിയായിരിക്കുമെന്നും തങ്ങൾ പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥി വിജയിക്കുമെന്നും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി. എന്നാൽ തങ്ങൾ ആർക്കൊപ്പമാണെന്ന് മാണി വ്യക്തമാക്കിയില്ല.
കേരളാ കോണ്‍ഗ്രസിനെ ആര്‍ക്കും എഴുതിത്തള്ളാനാവില്ല. തിരഞ്ഞെടുപ്പിന് വേണ്ടി മാത്രം മുന്നണി ബന്ധമുണ്ടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ പിന്തുണ ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബി.ജെ.പിയും മാണിയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
https://www.facebook.com/Malayalivartha