കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി സിപിഎം; അവിശ്വാസപ്രമേയം നാളെ ചര്‍ച്ചയ്ക്ക് എടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസും

കോണ്‍ഗ്രസിന് പിന്നാലെ സി.പി.എമ്മും ബി.ജെ.പി സര്‍ക്കാറിനെതിരെ പാര്‍ലമെന്‍റില്‍ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി. അവിശ്വാസപ്രമേയം നാളെ ചര്‍ച്ചയ്ക്ക് എടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ലോക്സഭ കക്ഷി നേതാവ് പി. കരുണാകരനാണ് നോട്ടീസ് നല്‍കിയത്.
നേരത്തെ വൈഎസ്‌ആര്‍ കോണ്‍ഗ്രസും ടിഡിപിയും കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാൽ ഈ അവിശ്വാസ പ്രമേയങ്ങള്‍ ലോക്സഭ പരിഗണിച്ചില്ല. ഇന്ന് രാവിലെ ചേര്‍ന്ന സിപിഎമ്മിന്റെ അവൈലബിള്‍ പൊളിറ്റ് ബ്യൂറോ യോഗമാണ് കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്.
കോൺഗ്രസ് നൽകിയ അവിശ്വാസപ്രമേയവും നാളെ ചര്‍ച്ചയ്ക്ക് എടുക്കണമെന്ന് ആവശ്യപ്പെട്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സ്പീക്കര്‍ സുമിത്ര മഹാജന് കത്ത് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസും ഇടതുപക്ഷവും അടക്കം 130 എം.പിമാര്‍ ടി.ഡി.പിയുടേയും വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്‍റെയും അവിശ്വാസ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് കോണ്‍ഗ്രസും സി.പി.എമ്മും സ്വന്തം നിലയില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha