കർണാടകയിൽ കര്‍ഷക ആത്മഹത്യ തടയുന്നതില്‍ സിദ്ധരാമയ്യ പരാജയപ്പെട്ടു; വിഭജിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് സിദ്ധരാമയ്യ പ്രയോഗിക്കുന്നതെന്നും അമിത് ഷാ

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. മുഖ്യമന്ത്രി സിദ്ധരാമയ്യ വിഭജിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് സിദ്ധരാമയ്യ പ്രയോഗിക്കുന്നതെന്നും കർണാടകയിൽ കര്‍ഷക ആത്മഹത്യ തടയുന്നതില്‍ സർക്കാർ പരാജയപ്പെട്ടെന്നും അമിത് ഷാ പറഞ്ഞു.
സംസ്ഥാനത്തെ പ്രധാന വിഭാഗമായ ലിംഗായത്തുകള്‍ക്ക് പ്രത്യേക മതപദവി നല്‍കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് അമിത് ഷായുടെ വിമര്‍ശനം. ലിംഗായത്തുകള്‍ക്ക് പ്രത്യേക പദവി നല്‍കാന്‍ നേരത്തെയും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിരുന്നെന്നും എന്നാല്‍ അന്ന് മന്‍മോന്‍സിംഗ് സര്‍ക്കാര്‍ ഇക്കാര്യം തള്ളുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ലിംഗായത്തുകാരോടുള്ള സ്നേഹം കൊണ്ടല്ല മറിച്ച് യെദ്യൂരപ്പ മുഖ്യമന്ത്രിയാവാതിരിക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസിന്റെ പുതിയ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ദ്വിദിന പ്രചാരണത്തിനായി എത്തിയതായിരുന്നു അദ്ദേഹം.
https://www.facebook.com/Malayalivartha