ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പ് വൈകാൻ കാരണം ബിജെപി- ബിഡിജെഎസ് തര്‍ക്കമെന്ന് എൽ ഡി എഫ്

ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പ് തിയതി പ്രഖ്യാപിക്കാത്തതിനെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഉടലെടുത്ത ബിജെപി- ബിഡിജെഎസ് തര്‍ക്കമാണ് തെരഞ്ഞെടുപ്പ് വൈകാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
ബിഡിജെഎസുമായുള്ള പ്രശനം പരിഹരിക്കാൻ ഇനിയും സമയമെടുക്കും. ബിജെപിയുടെ സംസ്ഥാന, ദേശീയ നേതാക്കള്‍ ഇതിനായി ശ്രമങ്ങൾ നടത്തുന്നുണ്ട്. പ്രശ്ന പരിഹാരത്തിന് ഇനിയും സമയം എടുക്കുമെന്നതിനാലാണ് ഉപതെരഞ്ഞെടുപ്പ് കേന്ദ്രം വൈകിപ്പിക്കുന്നതെന്നും സജി ചെറിയാൻ വ്യക്തമാക്കി.
കര്‍ണാടക തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിലെ ഉപതെരഞ്ഞടുപ്പ് തിയതിയും പ്രഖ്യാപിക്കുമെന്നായിരുന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതിയിരുന്നത്. അതേസമയം തെരഞ്ഞടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞടുപ്പ് തിയതി പ്രഖ്യാപിക്കാത്തതിനെതിരെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി നേതാവുമായ പിഎസ് ശ്രീധരന്‍പിള്ളയും രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha