സ്വന്തം എം.പിമാര്‍ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന ഭയം മൂലമാണ് അവിശ്വാസ പ്രമേയങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണനക്കെടുക്കാത്തത്; ബിജെപിയേക്കാളും വര്‍ഗീയമായ പാര്‍ട്ടി ഇന്ത്യയിലില്ല; വിശാല സഖ്യ നീക്കം ശക്തമാക്കി മമത ബാനര്‍ജി

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സ്വന്തം എം.പിമാര്‍ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന ഭയം മൂലമാണ് അവിശ്വാസ പ്രമേയങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണനക്കെടുക്കാത്തത്. ബിജെപിയേക്കാളും വര്‍ഗീയമായ പാര്‍ട്ടി ഇന്ത്യയിലില്ലെന്നും മമത പറഞ്ഞു.
ബിജെപിക്കെതിരെ നില്‍ക്കുന്ന മറ്റ് പാര്‍ട്ടികളുമായി താന്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ബിജെപിക്കെതിരെ മുന്നണിയുണ്ടാക്കുകയാണ് തന്റെ ലക്ഷ്യമെന്നും മമത വ്യക്തമാക്കി. വിശാല സഖ്യം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഡൽഹിയിലെത്തിയ മമത ശരത് പവാർ അടക്കമുള്ളവരുമായി ചർച്ച നടത്തി.
നേരത്തെ എൻഡി എ മുന്നണി വിട്ട ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായും മമത ചർച്ച നടത്തിയിരുന്നു. ഉത്തർപ്രദേശിൽ എസ് പി - ബി എസ് പി സഖ്യം ബിജെപിയെ പരാജയപ്പെടുത്തിയത് വിശാല സഖ്യവുമായി മുന്നോട്ട് പോകാൻ പ്രതിപക്ഷ പാർട്ടികൾക്ക് പ്രചോദനമായി. വിശാല സഖ്യത്തിന്റെ ഭാഗമായി പ്രതിപക്ഷ പാർട്ടികളെ ഒന്നിച്ച് നിർത്തി കേന്ദ്രസർക്കാരിനെതിരെ നീങ്ങാനാണ് മമതയുടെ ശ്രമം.
https://www.facebook.com/Malayalivartha