ബിജെപിക്കതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരൊറ്റ ശക്തിയായി പൊരുതണം; ബിജെപിയെ തോല്‍പ്പിക്കുന്നതിന് ശക്തിയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പിന്തുണ നൽകും ; കോണ്‍ഗ്രസിനെ മറികടന്ന് പ്രതിപക്ഷത്തെ നയിക്കാനൊരുങ്ങി ബംഗാൾ മുഖ്യമന്ത്രി

ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യ ശ്രമം ശക്തമാക്കാനുള്ള ശ്രമവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്നും ബിജെപിക്കതിരെ പ്രതിപക്ഷത്തെ യോജിപ്പിക്കാനുള്ള ശ്രമമാണ് താൻ നടത്തുന്നതെന്നും മമത വ്യക്തമാക്കി.
ബിജെപിക്കതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരൊറ്റ ശക്തിയായി പൊരുതണം. ബിജെപിയെ തോല്‍പ്പിക്കുന്നതിന് ശക്തിയുള്ള എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും സര്‍വ പിന്തുണയും നല്‍കുമെന്നും മമത പറഞ്ഞു. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ വിവിധ പാര്‍ട്ടി നേതാക്കളെ കാണുകയാണ് മമത. പ്രതിപക്ഷ ഐക്യവുമായി മുന്നോട്ട് പോകുന്ന മമത കോൺഗ്രസിനെ മറികടന്ന് പ്രതിപക്ഷത്തെ നയിക്കാനൊരുങ്ങുകയാണ്.
യുപിയില്‍ അഖിലേഷ് യാദവും മായാവതിയും സഖ്യമുണ്ടാക്കിയത് വലിയ കാര്യമാണ്. അവരൊരുമിച്ചാല്‍ ശക്തമാണ്. അവരെ ഞങ്ങള്‍ സഹായിക്കുമെന്നും മമത വ്യക്തമാക്കി. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേന നേതാവ് സഞ്ജയ് റാവത്ത് എന്നിവരുമായി മമത ചർച്ച നടത്തി.
https://www.facebook.com/Malayalivartha