ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാനുള്ള തീരുമാനം വിജയന്‍ ചെറുകരയുടേത്; എല്ലാ സംഭവങ്ങളിലും സിപിഐ പ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കാനം രാജേന്ദ്രന്‍

ഭൂമിയിടപാട് വിവാദവുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാനുള്ള തീരുമാനം വിജയന്‍ ചെറുകരയുടേതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐയുടെ രാഷ്ട്രീയ നിലപാടുകള്‍ മറ്റുപാര്‍ട്ടികളെപ്പോലെയല്ല, അതുകൊണ്ട് പ്രവര്‍ത്തകരും നേതാക്കളും കൂടുതൽ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ മിച്ചഭൂമി പണം വാങ്ങി സ്വകാര്യവ്യക്തിക്ക് പതിച്ചുകൊടുക്കാന്‍ കൂട്ടുനിന്നാതായി ഒരു സ്വകാര്യ ചാനല്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് സെക്രട്ടറിയെ മാറ്റാനുള്ള തീരുമാനം. കെ രാജന്‍ എംഎല്‍എയ്ക്കാണ് പകരം ചുമതല.
സത്യന്‍ മൊകേരി പങ്കെടുത്ത ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. സെക്രട്ടറിയുടെ നടപടി പാര്‍ട്ടി പ്രതിച്ഛായ മങ്ങലുണ്ടാക്കിയെന്ന് യോഗത്തില്‍ ഭൂരിഭാഗവും അറിയിച്ചതിന് പിന്നാലെ സെക്രട്ടറി സ്ഥാനത്ത് തുടരാനില്ലെന്ന് വിജയന്‍ ചെറുകര അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha