മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കം പരിഭ്രമംമൂലം നിയന്ത്രണം നഷ്ടപ്പെട്ട് ചെയ്യുന്ന നടപടികൾ; ജനരോഷം ഭയന്നാണ് ഈ നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയതെന്നും രാഹുല്‍ ഗാന്ധി

വ്യാജ വാര്‍ത്തെയെന്ന പരാതി ഉണ്ടായാല്‍ മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കാനുള്ള നീക്കത്തില്‍ നിന്ന് കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങിയതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പരിഭ്രമംമൂലം നിയന്ത്രണം നഷ്ടപ്പെട്ട് ചെയ്യുന്ന നടപടികളാണ് ഇവയെല്ലാമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ജനരോഷം ഭയന്നാണ് ഈ നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയതെന്നും രാഹുല്‍ ആരോപിച്ചു. വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാനുള്ള നിര്‍ദ്ദേശമാണ് പിന്‍വലിച്ചത്. മാധ്യമ മേഖലയില്‍നിന്ന് അടക്കം ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടാണ് നീക്കം പിന്‍വലിച്ചത്.
https://www.facebook.com/Malayalivartha