രാഷ്ട്രീയ നേട്ടത്തിനു വേണ്ടി മതത്തെ ഉപയോഗിക്കാന്‍ തങ്ങള്‍ അനുവദിക്കില്ല; ലിംഗായത്തുകള്‍ക്ക് പ്രത്യേക പദവി നല്‍കി വിഭജിക്കുകയെന്നത് കോണ്‍ഗ്രസ് ഗൂഢാലോചനയാണെന്നും അമിത് ഷാ

രാഷ്ട്രീയത്തിനുവേണ്ടി മതത്തെ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. കര്‍ണാടകയിലെ ശിവയോഗി മന്ദിരത്തിലെത്തി വീരശൈവ സന്ന്യാസിമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ലിംഗായത്തുകള്‍ക്ക് പ്രത്യേക പദവി നല്‍കി വിഭജിക്കുകയെന്നത് കോണ്‍ഗ്രസ് ഗൂഢാലോചനയാണെന്നും അമിത് ഷാ പറഞ്ഞു.
രാഷ്ട്രീയ നേട്ടത്തിനു വേണ്ടി മതത്തെ ഉപയോഗിക്കാന്‍ തങ്ങള്‍ അനുവദിക്കില്ല. താന്‍ ഇവിടെ എത്തിയത് രാഷ്ട്രീയക്കാരനായല്ല, അനുഗ്രഹത്തിനായിട്ടാണെന്നും അമിത് ഷാ പറഞ്ഞു. നേരത്തെ ലിംഗായത്തുകള്‍ക്ക് മത പദവി നല്‍കാനുള്ള അന്തിമ തീരുമാനം സിദ്ധരാമയ്യ സര്‍ക്കാര്‍ കേന്ദ്രത്തിന് വിട്ടിരുന്നു. കർണാടക തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ തീരുമാനം ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു.
https://www.facebook.com/Malayalivartha