എന്‍.ഡി.എ അല്ലാതെ മറ്റൊരു സർക്കാരും അംബേദ്കറെ ഇത്രത്തോളം ആദരിച്ചിട്ടില്ല; പ്രതിപക്ഷ പാര്‍ട്ടികള്‍ അംബേദ്കറുടെ പേരുപയോഗിച്ച് രാഷ്‌ട്രീയ നാടകം കളിക്കുകയാണെന്നും പ്രധാനമന്ത്രി

എന്‍.ഡി.എ അല്ലാതെ മറ്റൊരു സർക്കാരും ഇന്ത്യന്‍ ഭരണ ഘടന ശില്‍പ്പിയായ ബി.ആര്‍. അംബേദ്കറെ ഇത്രത്തോളം ആദരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനത്തിന്റെയും ഐക്യത്തിന്റെയും പാതയാണ് അംബേദ്കറിന്റേത്. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. ഇതേ വഴി തന്നെയാണ് ബിജെപി സര്‍ക്കാരും സ്വീകരിച്ചിരിക്കുന്നതെന്ന് മോദി പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികള്‍ അംബേദ്കറുടെ പേരുപയോഗിച്ച് രാഷ്‌ട്രീയ നാടകം കളിക്കുകയാണെന്നും മോദി പറഞ്ഞു. രാജ്യത്ത് ദളിത് പ്രക്ഷോഭം ശക്തമായിരിക്കിയാണ് മോദിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. നിരവധി ബിജെപി നേതാക്കള്‍ ദളിതുകളുടെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരുന്നെങ്കിലും മോദി ആദ്യമായിട്ടാണ് വിഷയത്തില്‍ സംസാരിക്കുന്നത്. ദളിതുകളുടെ ക്ഷേമത്തിന് ഊന്നല്‍ നല്‍കുമെന്ന് മോദി പരോക്ഷമായി സൂചിപ്പിച്ചു.
വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് നിര്‍ദ്ദേശിക്കപ്പെട്ട പദ്ധതിയായ അംബേദ്‌കര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ പ്രാവര്‍ത്തികമായത് ഈ സര്‍ക്കാരിന്റെ കാലത്താണ്. വര്‍ഷങ്ങളോളം ഈ പദ്ധതി മരവിപ്പിക്കുകയായിരുന്നു യു.പി.എ സര്‍ക്കാര്‍'- മോദി പറഞ്ഞു. അംബേദ്‌ക്കറിന്റെ ജന്മദിനമായ ഏപ്രില്‍ 13ന് അലിപൂര്‍ റോഡിലെ അദ്ദേഹത്തിന്റെ വസതി രാജ്യത്തിന് സമര്‍പ്പിക്കപ്പെടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha