ആന്ധ്രാപ്രദേശിനു ഒരു കൈസഹായം ആവശ്യമായതിനാലാണ് എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നത്; എന്നാല്‍ ഇപ്പോള്‍ ആന്ധ്രയിലെ ജനങ്ങള്‍ വഞ്ചിക്കപ്പെട്ടെന്നും ചന്ദ്രബാബു നായിഡു

കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വീണ്ടും രംഗത്ത്. അശാസ്ത്രീയമായി വെട്ടിമുറിക്കപ്പെട്ട ആന്ധ്രാപ്രദേശിനു ഒരു കൈസഹായം ആവശ്യമായതിനാലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നതെന്നും എന്നാൽ എന്നാല്‍ ഇപ്പോള്‍ ആന്ധ്രയിലെ ജനങ്ങള്‍ വഞ്ചിക്കപ്പെട്ടെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
കഴിഞ്ഞ നാലു വര്‍ഷം 29 തവണ താന്‍ ഡല്‍ഹിക്കുപോയി. എന്നാല്‍ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ല. 2014 ല്‍ തെരഞ്ഞെടുപ്പ് കാലത്ത് മോദി നടത്തിയ വാഗ്ദാനങ്ങളുടെ ദൃശ്യങ്ങള്‍ കാട്ടിയായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ വിശദീകരണം. പ്രതീക്ഷകള്‍ അസ്തമിച്ചതോടെയാണ് സഖ്യം വിടാന്‍ തീരുമാനിച്ചത്. ഇനി കേന്ദ്രത്തില്‍നിന്നും സഹായങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha