ത്രിപുരയിൽ ബിജെപി വാക്കു പാലിച്ചില്ല; സർക്കാരിനെതിരെ സമരവുമായി ഗോത്ര വിഭാഗക്കാർ

ഇടത് കോട്ടയായ ത്രിപുരയിൽ അട്ടിമറി വിജയം നേടി അധികാരത്തിലെത്തിയ ബിജെപി സർക്കാരിന് തുടക്കത്തിലേ കല്ല് കടി. ആദിവാസി ഗോത്ര വർഗത്തിന് പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യത്തില്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് വ്യക്തമായ നിലപാട് ഇല്ലാത്തതില്‍ പ്രതിഷേധിച്ച് ഇന്‍ഡീജീനസ് പീപ്പിൾസ് ഫ്രണ്ടിന്‍റെ യുവജന വിഭാഗത്തിന്റെ നേതൃത്വത്തിൽ നിരാഹാര സമരം നടന്നുവരികയാണ്.
തങ്ങളുടെ ആവശ്യങ്ങള്‍ വ്യക്തമാക്കി ഒരു കമ്മിറ്റി രൂപീകരിക്കാൻ തെരഞ്ഞെടുപ്പിന് മുൻപ് ബിജെപി വാഗ്ദാനം ചെയ്തിരുന്നതാണ്. എന്നാൽ നല്‍കിയ വാക്ക് പാലിക്കാന്‍ അവര്‍ തയ്യാറാകണം. അവര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ ഇപ്പോള്‍ ശബ്ദമുയര്‍ത്തുന്നതെന്നും സമരത്തിന് നേതൃത്വം കൊടുക്കുന്ന പീപ്പിള്‍ ഫ്രണ്ട് യൂത്ത് വിഭാഗം ജനറൽ സെക്രട്ടറി സുക്ല ചരൺ നൌസിയ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഗോത്ര വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പ്രത്യേക സംസ്ഥാനം രൂപീകരിക്കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മറ്റ് ഗോത്ര വര്‍ഗ വിഭാഗങ്ങളും ബിജെപി സഖ്യത്തെ പിന്തുണച്ചിരുന്നു.
https://www.facebook.com/Malayalivartha